Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unification

വസ്ത്ര ‌അളവുകളിൽ ഏകീകരണം നടപ്പിലാക്കുന്നു

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ എ​​ല്ലാ വ​​സ്ത്ര ബ്രാ​​ൻ​​ഡു​​ക​​ളി​​ലും ഒ​​രേ സൈ​​സ് മാ​​ന​​ദ​​ണ്ഡം ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഒ​​രു​​ങ്ങു​​ന്നു.

അ​​ടു​​ത്ത ത​​വ​​ണ നി​​ങ്ങ​​ൾ ഒ​​രു മീ​​ഡി​​യം സൈ​​സ് ഷ​​ർ​​ട്ടോ മ​​റ്റേ​​തെ​​ങ്കി​​ലും വ​​സ്ത്ര​​മോ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്പോ​​ൾ വ്യ​​ക്തി​​ഗ​​ത ശ​​രീ​​ര​​പ്ര​​കൃ​​തി​​ക​​ൾ എ​​ന്തു​​ത​​ന്നെ​​യാ​​യാ​​ലും ബ്രാ​​ൻ​​ഡ് ഏ​​താ​​യാ​​ലും നി​​ങ്ങ​​ൾ​​ക്ക് ല​​ഭ്യ​​മാ​​കു​​ന്ന​​ത് ഒ​​രേ അ​​ള​​വി​​ലു​​ള്ള ഒ​​രു വ​​സ്ത്ര​​മാ​​യി​​രി​​ക്കും.

യൂ​​റോ​​പ്പി​​ലെ​​യും യു​​എ​​സി​​ലെ​​യും മാ​​തൃ​​ക​​യി​​ൽ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ഏ​​കീ​​കൃ​​ത സൈ​​സ് ചാ​​ർ​​ട്ട് ന​​ട​​പ്പാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. നി​​ല​​വി​​ൽ ഓ​​രോ ബ്രാ​​ൻ​​ഡി​​നും സ്വ​​ന്തം സൈ​​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് വി​​പ​​ണി​​യി​​ലെ​​ത്തു​​ന്ന​​ത്. അ​​ള​​വി​​ൽ ഏ​​കീ​​കൃ​​ത മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ വ​​രു​​​​ന്ന​​ത് ഇ​​ന്ത്യ​​യി​​ൽ വ​​സ്ത്ര​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​ത് ആ​​ശ​​യ​​ക്കു​​ഴ​​പ്പം കു​​റ​​ഞ്ഞ ഒ​​ന്നാ​​യി മാ​​റ്റി​​യേ​​ക്കും.

ബ്രാ​​ൻ​​ഡു​​ക​​ളി​​ലു​​ട​​നീ​​ളം വ​​സ്ത്ര​​ങ്ങ​​ളു​​ടെ അ​​ള​​വു​​ക​​ൾ ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ടെ​​ക്സ​​റ്റൈ​​ൽ​​സ് മ​​ന്ത്രാ​​ല​​യം ഒ​​രു ദേ​​ശീ​​യ അ​​പ്പാ​​ര​​ൽ സൈ​​സിം​​ഗ് ച​​ട്ട​​ക്കൂ​​ട് അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ഒ​​രു​​ങ്ങു​​ക​​യാ​​ണ്.

ടെ​​ക്സ്റ്റൈ​​ൽ​​സ് മ​​ന്ത്രാ​​ല​​യം വി​​ക​​സി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ൽ സം​​ഖ്യാ അ​​ള​​വു​​ക​​ളെ മാ​​ത്രം ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നു പ​​ക​​രം സ്മോ​​ൾ (S), മീ​​ഡി​​യം (M), ലാ​​ർ​​ജ് (L) തു​​ട​​ങ്ങി​​യ അ​​ക്ഷ​​ര​​ത്തി​​ലു​​ള്ള സൈ​​സ് ലേ​​ബ​​ലു​​ക​​ൾ കൊ​​ണ്ടു​​വ​​രാ​​നാ​​ണ് കേ​​ന്ദ്ര തീ​​രു​​മാ​​നം.

ഇ​​ത് ഷോ​​പ്പിം​​ഗ് കൂ​​ടു​​ത​​ൽ എ​​ളു​​പ്പ​​മാ​​ക്കു​​ക​​യും രാ​​ജ്യ​​ത്തെ റീ​​ട്ടെ​​യി​​ൽ മേ​​ഖ​​ല​​യി​​ൽ വ​​സ്ത്ര​​ങ്ങ​​ളു​​ടെ അ​​ള​​വു​​ക​​ളി​​ൽ ഒ​​രേ​​പോ​​ലെ​​യു​​ള്ള കൃ​​ത്യ​​ത ഉ​​റ​​പ്പാ​​ക്കു​​ക​​യു​​മാ​​ണ് ഈ ​​തീ​​രു​​മാ​​നം കൊ​​ണ്ടു ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത​​യോടെ സ്മോ​​ൾ, മീ​​ഡി​​യം, ലാ​​ർ​​ജ് തു​​ട​​ങ്ങി​​യ സൈ​​സു​​ക​​ൾ​​ക്ക് എ​​ല്ലാ ബ്രാ​​ൻ​​ഡു​​ക​​ളി​​ലും ഒ​​രേ അ​​ള​​വ് ഉ​​റ​​പ്പാ​​ക്കു​​ന്ന ഏ​​കീ​​കൃ​​ത മാ​​ന​​ദ​​ണ്ഡം ന​​ട​​പ്പാ​​ക്കാ​​നാ​​ണ് കേ​​ന്ദ്ര തീ​​രു​​മാ​​നം.

ഈ ​​സം​​രം​​ഭം നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫാ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ന​​ട​​പ്പി​​ലാ​​ക്കി​​യ സ​​മ​​ഗ്ര​​മാ​​യ ആ​​ന്ത്രോ​​പോ​​മെ​​ട്രി​​ക് (ശ​​രീ​​ര അ​​ള​​വ്) പ​​ഠ​​ന​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള​​താ​​ണ്. 15 വ​​യ​​സും അ​​തി​​നു​​മു​​ക​​ളി​​ലും പ്രാ​​യ​​മു​​ള്ള 25,000-ത്തി​​ല​​ധി​​കം പു​​രു​​ഷ​​ന്മാ​​രു​​ടെ​​യും സ്ത്രീ​​ക​​ളു​​ടെ​​യും ശ​​രീ​​ര അ​​ള​​വു​​ക​​ളാ​​ണ് ഇ​​തി​​നാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

പാ​​ശ്ചാ​​ത്യ സൈ​​സിം​​ഗ് ചാ​​ർ​​ട്ടു​​ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം, ഇ​​ന്ത്യ​​ൻ ശ​​രീ​​ര​​പ്ര​​കൃ​​തി​​ക്ക് കൂ​​ടു​​ത​​ൽ അ​​നു​​യോ​​ജ്യ​​മാ​​യ സൈ​​സ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​ണ് ഈ ​​പ​​ഠ​​ന ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

Latest News

Corehub Up